Tuesday 02 June 2020




കൊറോണ: യു‌എഇയിൽ പ്രവേശിക്കുന്ന എല്ലാവരും 14 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ പാലിക്കാൻ നിർദേശം

By Sooraj Surendran .18 Mar, 2020

imran-azhar

 

 

ദുബായ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നും യുഎഇയിലേക്ക് വരുന്ന ഓരോ വ്യക്തിയും 14 ദിവസത്തേക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കി പരമാവധി സുരക്ഷിതമായ സ്ഥാനങ്ങളില്‍ കഴിണമെന്ന് കർശന നിർദേശം. യുഎഇ അറ്റോർണി ജനറൽ ഹമദ് അൽ ഷംസി ആണ് എല്ലാ വ്യക്തികളും 14 ദിവസം നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്ന് ഉത്തരവിട്ടത്. ഉത്തരവ് ലംഘിച്ച് ഇത്തരം വ്യക്തികൾ കൂട്ടം കൂടുന്നതോ, മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. കോവിഡ് രോഗലക്ഷണങ്ങളില്‍ ഏതെങ്കിലും ഉണ്ടെന്നു തോന്നിയാല്‍ രോഗിയോട് സെൽഫ് ക്വാറന്‍റീൻ ചെയ്യാൻ നിര്‍ദേശിക്കുന്നുണ്ട്. ഇത് രോഗം മറ്റുള്ളവര്‍ക്ക് പടരാതെ നോക്കാനാണ്. ഒപ്പം രോഗിക്ക് ചികിത്സ നല്‍കുകയും ചെയ്യും.