Tuesday 02 June 2020




കൊറോണ: സ്പെ​യി​നി​ൽ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിക്കുന്നത് 1,903 പേ​ർ​ക്ക്, മ​ര​ണ​സം​ഖ്യ 1,002 ആ​യി

By Sooraj Surendran .20 Mar, 2020

imran-azhar

 

 

മാഡ്രിഡ്: ഇറ്റലിക്ക് പിന്നാലെ സ്പെയിനിലും കൊറോണ മരണം അനിയന്ത്രിതമായി ഉയരുന്നു. കൊറോണ വൈറസ് ബാധ മൂലം സ്‌പെയിനിൽ ഇതുവരെ 1,002 പേരാണ് മരിച്ചത്. വെള്ളിയാഴ്ച മാത്രം സ്പയ്നിൽ മരിച്ചത് 171 പേരാണ്. 1,903 പേർക്കാണ് സ്പെയിനിൽ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിക്കുന്നത്. സ്‌പെയിനിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19,980 ആയി. നിലവിൽ ഇറ്റലിക്ക് പിന്നാലെ സ്പെയിനും അതീവ ഗുരുതരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ സ്ഥിതിയും സമാനമാണ്. ബൽജിയത്തിൽ വെള്ളിയാഴ്ച 16 പേരാണ് മരണമടഞ്ഞത്. ബൽജിയത്തിൽ അകെ മരണസംഖ്യ 462 ആയി.