Friday 10 April 2020




കൊറോണ: അ​മേ​രി​ക്ക​ൻ വ​നി​ത ചൈനയിൽ മരിച്ചു, വെ​ള്ളി​യാ​ഴ്ച മാ​ത്രം മരിച്ചത് 86 പേർ

By Sooraj Surendran .08 Feb, 2020

imran-azhar

 

 

ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കൻ വനിത മരിച്ചു. ഇവർ കൊറോണ വൈറസ് ബാധയെ തുടർന്നാണോ മരിച്ചതെന്ന് കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ന്യൂയോർക്ക് ടൈംസ് സംഭവം റിപ്പോർട്ട് ചെയ്തത്. കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ വെള്ളിയാഴ്ച മാത്രം മരിച്ചത് 86 പേരാണ്. 34,546 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. വുഹാനിൽ ജപ്പാൻ പൗരൻ മരിച്ചതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. ജാപ്പനീസ് വിദേശകാര്യ മന്ത്രാലയമാണ് വാർത്ത പുറത്തുവിട്ടത്. എന്നാൽ മരണവാർത്ത സ്ഥിരീകരിച്ചിട്ടില്ല. കൊറോണയെ നേരിടാൻ അമേരിക്ക ചൈനക്ക് 1,000 ലക്ഷം ഡോളർ വാഗ്ദാനം ചെയ്തു. കൊറോണയെ പ്രതിരോധിക്കാൻ ലോകരാജ്യങ്ങളിൽ നിന്ന് 67 കോടി ഡോളർ സഹായം ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടനയും രംഗത്തെത്തി.