Friday 29 May 2020




ഖത്തറിൽ കൊറോണബാധിതരുടെ എണ്ണം 1075 ആയി

By online desk .04 Apr, 2020

imran-azhar

 

ദോഹ: ഖത്തറിൽ കൊറോണ ബാധിതരുടെ എണ്ണം 1075 ആയി . പുതുതായി 126 പേർക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം 1,075 ആയി ഉയർന്നത്. ഇതുവരെ 28,413 പേരിലാണ് പരിശോധന നടത്തിയത്. 979 പേര്‍ ചികിത്സയിലാണ്.21 പേര്‍ സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 93 ആയി

മറ്റ് രാജ്യങ്ങളില്‍ നിന്ന് ഖത്തറില്‍തിരിച്ചെത്തിയവരോ മുൻപ് രോഗം സ്ഥിരീകരിച്ചവരുമായി ബന്ധമുള്ളവരോ ആണ് പുതുതായി രോഗം ബാധിച്ചവര്‍. വ്യാഴാഴ്ച മാത്രം 1435 പേര്‍ക്കാണ് പരിശോധന നടത്തിയത്.