Friday 10 April 2020




ബലാത്സംഗത്തിൽ നിന്നും യുവതി രക്ഷപ്പെട്ടത് 'കൊറോണ'യെ ആയുധമാക്കി

By Sooraj Surendran .09 Feb, 2020

imran-azhar

 

 

ചൈന: വീട്ടിൽ അതിക്രമിച്ച് കടന്ന് ആക്രമണത്തിന് മുതിർന്ന മോഷ്ടാവിൽ നിന്നും യുവതി രക്ഷപ്പെട്ടത് കൊറോണ വൈറസിനെ ആയുധമാക്കി. മോഷണത്തിനായി വീട്ടിൽ അതിക്രമിച്ചു കടന്ന മോഷ്ടാവ് വീട്ടിൽ യുവതി തനിച്ചാണെന്ന് മനസ്സിലാക്കിയതോടെ ബലാത്സംഗത്തിന് മുതിരുകയായിരുന്നു. തന്ത്രപൂർവം പ്രവർത്തിച്ച യുവതി തുടർച്ചയായി ചുമയ്ക്കുകയും, താൻ വുഹാനിൽ നിന്നും കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയതെന്നും, വളരെയധികം ക്ഷീണിതയാണെന്നും പറഞ്ഞതോടെ മോഷ്ടാവ് വിരണ്ടു. വുഹാനിൽ നിന്നും തൊട്ടടുത്തുള്ള ജിങ്ഷാൻ എന്ന സ്ഥലത്താണ് സംഭവം. വീട്ടിൽ നിന്നും 3080 യുവാൻ നഷ്ടപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ തന്നെ മോഷ്ടാവിനെ അറസ്റ്റ് ചെയ്തു.