Friday 10 April 2020




യുഎഇയിൽ ഇന്ത്യക്കാരന് കൊറോണ സ്ഥിരീകരിച്ചു

By Sooraj Surendran .11 Feb, 2020

imran-azhar

 

 

ദുബായ്: യുഎഇയില്‍ ഇന്ത്യക്കാരനു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ യുഎഇയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം എട്ടായി. കൊറോണ സ്ഥിരീകരിച്ചവരിൽ ആറ് പേർ ചൈനക്കാരാണ്. ഒരാള്‍ ഫിലിപ്പെന്‍സുകാരനാണ്. ഇതേ തുടർന്ന് രോഗികളുടെ കുടുംബാംഗങ്ങള്‍, ചുറ്റുമുള്ളവര്‍ എന്നിവരെ പരിശോധനകള്‍ക്കും സൂക്ഷ്മനിരീക്ഷണത്തിനും ആരോഗ്യവകുപ്പ് അധികൃതര്‍ വിധേയമാക്കും. അതേസമയം കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരൻ എവിടെനിന്നുള്ള ആളാണെന്ന വിവരം യുഎഇ അധികൃതർ പുറത്തുവിട്ടിട്ടില്ല. യുഎഇയില്‍ കൊറോണ ആദ്യമായി സ്ഥിരീകരിച്ചത് വുഹാനില്‍നിന്ന് എത്തിയ എഴുപത്തി മൂന്നുകാരി ലിയു യുജിയ്ക്കാണ്. ജനുവരി 16നാണ് ഇവര്‍ യുഎഇയിലെത്തിയത്. അതേസമയം ചൈനയിൽ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 1016 ആയി. 7,000 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 108 പേരാണ് തിങ്കളാഴ്ച മാത്രം ചൈനയിൽ മരിച്ചത്.