Sunday 31 May 2020




പ്രതിരോധം വെല്ലുവിളിയായേക്കും ഇന്ത്യയിലെ 30% ജില്ലകളിലും കൊറോണ സാന്നിധ്യം

By online desk .04 Apr, 2020

imran-azhar

 

 


ഡൽഹി: ലോകത്താകമാനം വ്യാപിക്കുന്ന കൊറോണവൈറസ് ഇന്ത്യയുടെ വലിയൊരു ശതമാനം ജില്ലകളിലും എത്തിയിരിക്കുന്നു. ഇത്‌ വൈറസ് വ്യാപനം തടയാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾക്ക് വലിയ ഒരു വെല്ലുവിളിസൃഷ്ട്ടിക്കുന്നു, ഇന്ത്യയിലെ 30% ജില്ലകളിലും വൈറസ് ബാധ പിടിപെട്ടു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

 

720 ജില്ലകളിൽ 211 ജില്ലകളിലും കൊറോണക്ക് കാരണമായ സാര്‍സ് കോവ് 2 വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. അതേസമയം ചിലസംസ്ഥാനങ്ങളിൽ 60% ജില്ലകളിലും കൊറോണ രോഗം സ്ഥിരീകരിചു എന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ കണക്കുകളിലുള്ളതിനേക്കാള്‍ കൂടുതല്‍ ജില്ലകളിലേക്ക് വൈറസ് വ്യാപിച്ചിട്ടുണ്ടെന്നാണ് നിഗമനം.രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2000 കടന്നിട്ടുണ്ട്. പക്ഷെ 1965 പോസിറ്റീവ് കേസുകളുടെ കണക്കുകള്‍ മാത്രമേ ആരോഗ്യമന്ത്രാലയം രേഖപ്പെടുത്തിയിട്ടുള്ളൂ.

 

ഈ തരത്തിലുള്ള വലിയ ഒരു വ്യാപനം ടെസ്റ്റിങ് കിറ്റുകളുടെയും മാസ്‌കുകളുടെയും ലഭ്യതക്കുറവിനുകാരണമാവും അതേസമയം ഏപ്രില്‍ അവസാനത്തോടു കൂടി 16000 റെസ്പിറേറ്ററി പമ്പുകളുടെയും 5000 വെന്റിലേറ്ററുകളുടെയും ആവശ്യകത രാജ്യത്തിനു വന്നേക്കാമെന്നാണ് രാജ്യത്തെ പ്രമുഖ ഗവേഷകര്‍ പറയുന്നത്.
.