Wednesday 08 April 2020




കൊറോണ വൈറസ്: സംസ്ഥാനത്ത് 2528 പേര്‍ നിരീക്ഷണത്തില്‍

By online desk .06 Feb, 2020

imran-azhar

 

 

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2528 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇവരില്‍ 2435 പേര്‍ വീടുകളിലും 93 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 223 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 193 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. പോസിറ്റിവായ മൂന്ന് പേരുടേയും നില തൃപ്തികരമാണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി പറഞ്ഞു. കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. മുന്‍കരുതല്‍ എന്ന നിലയില്‍ മത, സാമുദായിക സംഘടനാ നേതാക്കളുടെ യോഗം വിളിച്ച് അവബോധം നല്‍കാന്‍ എല്ലാ ജില്ലാ കളക്ടര്‍ക്കും നിര്‍ദേശം നല്‍കിയതായും, ഇതിന് പുറമേ സ്‌കൂളുകള്‍, മൃഗസംരക്ഷണ വിഭാഗം, ഹോട്ടല്‍, ഹോംസ്റ്റേ, റിസോര്‍ട്ടുകള്‍ എന്നിവയ്ക്കും മാര്‍ഗ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.