Saturday 06 June 2020




ചെന്നൈയിൽ കൊറോണ ബാധിതരുടെ എണ്ണം 800 കടന്നു

By Sooraj Surendran.10 Apr, 2020

imran-azhar

 

 

ചെന്നൈ: തമിഴ്നാട്ടിൽ കൊറോണ ബാധിതരുടെ എണ്ണം 800 കടന്നു. ഇന്ന് 96 കൊറോണ പോസിറ്റീവ് കേസുകളാണ് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 84 പേർക്ക് നിസാമുദീൻ ബന്ധവും സ്ഥിരീകരിച്ചു. നിലവിൽ ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 5,865 ആയി ഉയർന്നു. 169 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 478 പേർക്ക് രോഗ ബാധ പൂർണമായും ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 591 പേർക്കാണ് രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. മുംബൈയിലെ നില അതീവ ഗുരുതരമായി തുടരുന്നു. കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായി മുംബൈയിലെ ധാരാവി പൂർണമായും അടച്ചിട്ടു. ഇന്ന് ധാരാവിയിൽ മൂന്ന് പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. രാജ്യത്ത് വൈറസ് ബാധ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചന നൽകി. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം രാജ്യത്തെ ഒന്നിപ്പിച്ചുവെന്നും അത്തുടരേണ്ടതുണ്ടെന്നും മോദി പ്രതിപക്ഷ നേതാക്കളുമായി വീഡിയോ കോൺഫറൻസിലൂടെ നടത്തിയ യോഗത്തിൽ പറഞ്ഞു.