Wednesday 08 April 2020




കൊറോണ ലക്ഷണങ്ങളുമായി കൊല്ലത്ത് രണ്ട് പേർ നിരീക്ഷണത്തിൽ

By Sooraj Surendran .31 Jan, 2020

imran-azhar

 

 

കൊല്ലം: കൊല്ലം പാരിപ്പള്ളി ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണ രോഗലക്ഷണങ്ങളുമായി രണ്ട് പേർ നിരീക്ഷണത്തിൽ. പ്രതിരോധ പ്രവർത്തനങ്ങൾക്കായി നോഡൽ ഓഫീസറെയും ചുമതലപ്പെടുത്തി. ചൈനയിൽ ബിസിനസ് ആവശ്യങ്ങൾക്കായി പോയി നാട്ടിലേക്ക് മടങ്ങിയെത്തിയ ഇയാൾ സ്വയം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മുൻകരുതലിന്റെ ഭാഗമായി യുവാവിനെയും ഇയാൾക്കൊപ്പം ആശുപത്രിയിലെത്തിയ സുഹൃത്തിനെയും ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ചൈനയിൽ നിന്നും മടങ്ങിയെത്തിയ യുവാവ് മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. പാരിപ്പള്ളി ഗവ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയു ഐസലേഷൻ വാർഡ് ഉൾപ്പെടെയുള്ള എല്ലവിധ സംവിധാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്.