Sunday 12 July 2020




തൃശൂർ ചി​കി​ത്സ​യി​ലു​ള്ള വി​ദ്യാ​ർ​ഥി​നി​യു​ടെ സ​ഹ​പാ​ഠി കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ കൊ​റോ​ണ ബാ​ധി​ത​ൻ

By Sooraj Surendran .02 Feb, 2020

imran-azhar

 

 

ന്യൂ ഡൽഹി: കേരളത്തിൽ കൊറോണ വൈറസ് ബാധിതനായി സംശയിക്കുന്ന രണ്ടാമത്തെയാൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിനിയുടെ സഹപാഠിയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. രോഗബാധിതനായി സംശയിക്കുന്ന വ്യക്തി കൊറോണ സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുമായി സമ്പർക്കം പുലർത്തിയിരുന്നതായും ആരോഗ്യമന്ത്രി ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. കൊറോണ വൈറസിനെ നേരിടാൻ കേരള സർക്കാരിന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും മന്ത്രി പറഞ്ഞു. ചൈനയിൽ നിന്നും ഇന്ത്യയിൽ എത്തിക്കുന്നവരെ ഐസൊലേറ്റ് ചെയ്തു നിരീക്ഷണത്തിൽ പാർപ്പിച്ചു വരികയാണ്. നിലവിലെ സ്ഥിതിഗതികൾ കേന്ദ്രസർക്കാരിന്റെ നിരീക്ഷണത്തിലാണെന്നും ഡോ. ഹർഷവർധൻ വ്യക്തമാക്കി.