Friday 29 May 2020




കോവിഡ് 19 : ഇന്ത്യയില്‍ മരണം 25 ആയി

By online desk .29 Mar, 2020

imran-azhar

 

 

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ 106 പേര്‍ക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിക്കുകയും ആറ് പേര്‍ മരിക്കുകയും ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധയുണ്ടായവരുടെ എണ്ണം 979 ആവുകയും മരണ സംഖ്യ 25ഉം ആയി. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 

കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരില്‍ ഭൂരിഭാഗം പേര്‍ക്കും മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യ -കുടുംബ ക്ഷേമ സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.അതേസമയം വിവിധയിടങ്ങളില്‍ അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ കാലത്ത് സ്വന്തം ഗ്രാമങ്ങളിലേക്ക് നടന്നുപോകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇങ്ങനെ നടന്നുപോകുന്നവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള സംവിധാനങ്ങളില്‍ 14 ദിവസം ക്വാറന്റൈനില്‍ പാര്‍പ്പിക്കേണ്ടി വരുമെന്നും ലവി അഗര്‍വാള്‍ പറഞ്ഞു.

 

ഇന്ന് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രരിപാടിയായ മന്‍ കി ബാതിലും രാജ്യം അടച്ചിട്ടതിനെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. രാജ്യമൊട്ടാകെ 21 ദിവസം ലോക്ക്്ഡൗണ്‍ പ്രഖ്യാപിച്ചതിലൂടെ ജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു.