Wednesday 08 April 2020




കൊറോണ വൈറസ്: ചൈനയിൽ നി​ന്നെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ വിദേശത്തേക്ക് കടന്നു

By Sooraj Surendran.04 Feb, 2020

imran-azhar

 

 

കോഴിക്കോട്: കൊറോണ വൈറസ് രൂക്ഷമായി ബാധിച്ച ചൈനയിൽ നിന്നുമെത്തിയ കോഴിക്കോട് സ്വദേശികളായ രണ്ട് പേർ ആരോഗ്യവകുപ്പിന്റെ എതിർപ്പ് അവഗണിച്ച് വിദേശത്തേക്ക് കടന്നു. ഇരുവരോടും ആരോഗ്യവകുപ്പ് നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദേശിച്ചിരുന്നതാണ്. ഈ നിർദേശം അവഗണിച്ചാണ് ഇരുവരും വിദേശത്തേക്ക് പോയത്. ഇവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നിരീക്ഷണം ഉറപ്പാക്കുമെന്നും അറിയിച്ചു. ചൈനയിൽ നിന്നുമെത്തിയ ആറോളം പേരാണ് കോഴിക്കോട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത്. അതേസമയം വിദേശത്തേക്ക് കടന്ന രണ്ട് പേർക്കും രോഗലക്ഷണം ഉണ്ടായിരുന്നില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.