Thursday 02 April 2020




കൊറോണ ഭീതിയിൽ ലോകം: ചൈ​ന​യ്ക്കു വെ​ളി​യി​ലെ ആ​ദ്യ മ​ര​ണം ഫി​ലി​പ്പൈ​ൻ​സി​ൽ

By Sooraj Surendran .02 Feb, 2020

imran-azhar

 

 

മനില: ചൈനക്ക് പുറത്ത് കൊറോണ വൈറസ് ബാധയെ തുടർന്നുള്ള ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു. ഫിലിപ്പൈൻസിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫിലിപ്പൈൻസിന്റെ തലസ്ഥാനമായ മനിലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വുഹാനിൽ‌നിന്നെത്തിയ ചൈനക്കാരനായ നാൽപ്പത്തിനാലുകാരനാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവതിക്കും കൊറോണ വൈറസ് സ്ഥിരീകരിച്ച് കഴിഞ്ഞു. നിലവിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മുന്നൂറിലധികം പേരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റഷ്യ, ജപ്പാൻ, പാക്കിസ്ഥാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾക്കു യാത്രാനിയന്ത്രണവും ഏർപ്പെടുത്തി കഴിഞ്ഞു. 14,000 പേർക്കാണ് കൊറോണ വൈറസ് ഇതിനോടകം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിലെ വുഹാൻ നഗരമാണ് കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം.