Wednesday 08 April 2020




കൊറോണ വൈറസ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പു​തി​യ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് ഒരുങ്ങുന്നു

By Sooraj Surendran.05 Feb, 2020

imran-azhar

 

 

മുളങ്കുന്നത്തുകാവ്: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ നിരീക്ഷണത്തിലാക്കിയതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ ഐസൊലേഷൻ വാർഡുകൾ ഒരുങ്ങുന്നു. ഇതോടെ നിരീക്ഷണത്തിനായി പ്രവേശിപ്പിക്കപ്പെടുന്നവരെ പുതിയ ഐസൊലേഷൻ വാർഡിലും, കൊറോണ സ്ഥിരീകരിച്ച രോഗികളെ നിലവിൽ പ്രവർത്തിക്കുന്ന ഐസൊലേഷൻ വാർഡുകളിലും പ്രവേശിപ്പിക്കും.

 

പുതിയ കൊറോണ വൈറസിന്റെ പടർച്ച അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പാരമ്യത്തിലെത്തുമെന്നും അതിനുശേഷം കുറഞ്ഞു തുടങ്ങുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. അടുത്ത 10– 14 ദിവസംകൂടി വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുമെന്നാണ് നിലവിലെ വിലയിരുത്തൽ. അതേസമയം ആളുകൾ പുറത്തിറങ്ങുകയോ കൂട്ടംകൂടുകയോ ചെയ്യുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ പലയിടത്തും ഡ്രോണുകൾ ഉപയോഗിച്ചു നിരീക്ഷണം നടത്തും.