Sunday 31 May 2020




രാജ്യത്ത് കൊറോണ ബാധിച്ച് മരണം 107 ആയി

By online desk .05 Apr, 2020

imran-azhar

 

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 107 ആയി. ഇന്ന് എട്ട് പേരാണ് മരിച്ചത്. മഹാരാഷ്്ട്രയില്‍ നാല് പേരും തമിഴ്‌നാട്ടില്‍ രണ്ട് പേരും ഗുജറാത്തിലും പഞ്ചാബിലുമായി ഓരോരുത്തരുമാണ് ഇന്ന് മരിച്ചത്.

 

ഇന്ന് 421 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതുവരെ വൈറസ് ബാധിച്ചത് 4103 പേര്‍ക്കാണ്. ഇതില്‍ 307 പേര്‍ രോഗമുക്തരായി.


കേരളത്തില്‍ ഇന്ന് എട്ട് പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ആകെ 314 പേര്‍ക്ക് വൈറസ് ബാധയുണ്ടായപ്പോള്‍ 56 പേര്‍ രോഗമുക്തരായി.

 

മഹാരാഷ്ട്രയില്‍ ഇന്ന് നാല് പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 36 ആയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചത് 113 പേര്‍ക്കാണ്. ആകെ 748 പേര്‍ക്ക് വൈറസ് ബാധയുണ്ടായപ്പോള്‍ 52 പേര്‍ രോഗമുക്തരായി.

 

തമിഴ്‌നാട്ടില്‍ രണ്ട് പേര്‍ കൂടി മരിച്ചു.ഇതോടെ മരണ സംഖ്യ അഞ്ചായി. 86 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ആകെ 571 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ എട്ട് പേര്‍ രോഗമുക്തരായി.

 

ഡല്‍ഹിയില്‍ ഇന്ന് 58 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 503 പേര്‍ക്ക് രോഗ ബാധയുണ്ടായപ്പോള്‍ 16 പേര്‍ രോഗമുക്തി നേടി. ആറ് പേര്‍ മരിച്ചു.

 

ആന്ധ്രയില്‍ ഇന്ന് 60 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 252 പേരെ രോഗം ബാധിച്ചപ്പോള്‍ അഞ്ച് പേര്‍ രോഗവിമുക്തി നേടി. ഒരു മരണം.

 

രാജസ്ഥാനില്‍ 45 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 249 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 25 പേര്‍ രോഗമുക്തരായി. ഒരാള്‍ മരിച്ചു.

 

കര്‍ണാടകത്തില്‍ ഇന്ന് ഏഴ് പേര്‍ക്ക് രോഗം ബാധിച്ചു.ആകെ 151 പേര്‍ക്ക് വൈറസ് ബാധയുണ്ടായപ്പോള്‍ പതിനൊന്ന് പേര്‍ രോഗ മുക്തി നേടി. നാല് പേര്‍ മരിച്ചു.

 

ഗുജറാത്തില്‍ 14 പേര്‍ക്ക് കൂടി രോഗബാധയുണ്ടായി. ആകെ 122 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ 17 പേര്‍ രോഗമുക്തി നേടി. 11 പേരാണ് മരിച്ചത്.

 

ജമ്മുകാശ്മീരില്‍ 14 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ 106 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ നാല് പേര്‍ രോഗ മുക്തി നേടി. രണ്ട് പേര്‍ മരിച്ചു.

 

ഹര്യാനയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് ആറ് പേര്‍ക്കാണ്. 90 പേര്‍ക്ക് അസുഖം ബാധിച്ചപ്പോള്‍ 29 പേര്‍ രോഗമുക്തി നേടി.

 

പഞ്ചാബില്‍ ഇന്ന് ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണം ആറായി. മൂന്ന് പേര്‍ക്ക്് കൂടി രോഗബാധയുണ്ടായി. ആകെ 68 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ നാല് പേര്‍ രോഗമുക്തി നേടി.

 

ഉത്തരഖണ്ഡില്‍ നാല് കൊറോണ ബാധ കൂടി സ്ഥിരീകരിച്ചു. ആകെ 26 പേരെ രോഗം ബാധിച്ചപ്പോള്‍ നാല് പേര്‍ രോഗമുക്തി നേടി.

 

ഒഡീഷയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 23 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ രണ്ട് പേര്‍ രോഗമുക്തി നേടി.

 

ജാര്‍ഖണ്ഡില്‍ ഇന്ന്് ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്ന് പേരാണ് ഇവിടെ രോഗികള്‍.