Sunday 31 May 2020




ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 2547 ആയി

By online desk .03 Apr, 2020

imran-azhar


ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 2547 ആയി. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 62 ആയിട്ടുണ്ട്.

ചികിത്സയിലുളളത് 2322 പേരാണ്. രോഗമുക്തി നേടിയവര്‍ 162. കഴിഞ്ഞ 24 മണിക്കൂറിനിടെ 478 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 1,027156 ആയിട്ടുണ്ട്. ഇതില്‍ 54,028 പേര്‍ മരിച്ചു. അമേരിക്കയിലാണ് ഏറവു കൂടുതല്‍ രോഗബാധിതരുളളത്. ഇവിടെ 2,45,573 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6058 പേര്‍ക്കാണ് ജീവഹാനി ഉണ്ടായത്.

സ്‌പെയിനില്‍ 1,17,710 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 10,935 പേര്‍ക്ക് ജീവന്‍ നഷ്ടമായി.ഇറ്റലിയില്‍ 1,15,242 പേര്‍ക്ക് കൊറോണ ബാധിച്ചു. മരണം 13,915.