Thursday 27 February 2020




ചൈനയിൽ അജ്ഞാത വൈറസ് ബാധ; മൂന്ന് മരണം, രോഗലക്ഷണം ന്യൂമോണിയയ്ക്ക് സമാനം

By Sooraj Surendran .20 Jan, 2020

imran-azhar

 

 

ചൈനയിൽ അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ വൈറസ് വിഭാഗത്തിൽ പെട്ട അജ്ഞാത രോഗമാണ് പടരുന്നത്. പ്രധാനമായും ന്യൂമോണിയ രോഗത്തിന്റെ ലക്ഷണങ്ങളാണ് അജ്ഞാത വൈറസ് സ്ഥിരീകരിച്ച രോഗികൾ പ്രകടമാക്കുന്നത്. ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ എം.ആര്‍.സി. സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് അനാലിസിസിലെ ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തൽ അനുസരിച്ച് നിലവിൽ 1700-ലധികം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മരണകാരണമായേക്കാവുന്ന രോഗമാണ് ചൈനയിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നത്. വൈറസ് ബാധയുടെ തോത് ഇനിയും വർധിക്കുമെന്നാണ് സൂചനകൾ. ഷെന്‍സെന്‍ നഗരത്തിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപിക പ്രീതി മഹേശ്വരിയിൽ രോഗം സ്ഥിരീകരിച്ചതായി അവരുടെ ഭര്‍ത്താവ് അന്‍ഷുമാന്‍ ഖോവല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രീതി മഹേശ്വരി കഴിയുന്നത്.