Wednesday 08 April 2020




കൊറോണ വൈറസ്: വ്യാജവാർത്ത പ്രചരിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ, ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ്

By Sooraj Surendran .01 Feb, 2020

imran-azhar

 

 

തൃശൂർ: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ജില്ലയിൽ നിന്നാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. വ്യാജ വാര്‍ത്ത ഫോര്‍വേര്‍ഡ് ചെയ്ത ആറു പേര്‍ക്കെതിരെ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം കേരളത്തിൽ കൊറോണ വൈറസ് ബാധയില്‍ 1793 പേരാണ് നിരീക്ഷണത്തിലുള്ളത്. ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ നിന്നും 322 പേരെയാണ് ഇന്ത്യയിലെത്തിച്ചത്. ചെറിയ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 21 പേരെയും വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. കോഴിക്കോട് ജില്ലയിലാണ് കൂടുതൽ ആളുകൾ നിരീക്ഷണത്തിലുള്ളത്. 268 പേരാണ്ജില്ലയിൽ വീടുകളിലും, ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്. അതേസമയം ഒഴിവാക്കാനാകാത്ത പരീക്ഷകള്‍ ഉള്ളവര്‍ ജില്ലാ കളക്ടററുമായി ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി അറിയിച്ചു.