Sunday 31 May 2020




കോവിഡ് 19: രാജ്യത്ത് ഇന്ന് നാല് മരണം, കൊറോണ ബാധിതരുടെ എണ്ണം 2,500 കടന്നു

By Sooraj Surendran .04 Apr, 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്ന് രാജ്യത്ത് നാല് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 72 ആയി. രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 2,500 കടന്നു. ഇന്ത്യയിലെ 30% ജില്ലകളിലും രോഗഹേതുവായ വൈറസ് ബാധിച്ചതായാണ് കണക്കുകൾ. മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് കൊറോണ മരണം സംഭവിച്ചത്.

 

വൈറസ് വ്യാപനം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ 6000 വെന്റിലേറ്റര്‍ സൗകര്യങ്ങളും 2000 ഐസിയു യൂണിറ്റുകളും തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം മുംബൈയിൽ ലക്ഷങ്ങളിലധികം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ചേരികളിലൊന്നായ ധാരാവിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത് കടുത്ത ആശങ്ക പടർത്തുകയാണ്. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് കൂടുതൽ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 537 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്.