Friday 29 May 2020




രാജ്യത്തിനും, സംസ്ഥാനത്തിനും പുറത്ത് നിന്നുവന്നവർ 28 ദിവസത്തെ ഐസലേഷന്‍ പൂർത്തിയാക്കണം: മുഖ്യമന്ത്രി

By Sooraj Surendran .02 Apr, 2020

imran-azhar

 

 

തിരുവനന്തപുരം: ലോകമൊട്ടാകെ കൊറോണ വൈറസ് ബാധ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ രാജ്യത്തിനും, സംസ്ഥാനത്തിനും പുറത്തുനിന്നും വന്നവർ 28 ദിവസത്തെ ഐസൊലേഷൻ കർശനമായും പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തരത്തിലുള്ളവർ 60 വയസിന് മുകളിലുളഇളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, എന്നിവരുമായി യാതൊരുവിധ സമ്പർക്കവും പുലർത്തരുതെന്നും കർശന നിർദേശം നൽകി. മാര്‍ച്ച് 5 മുതല്‍ 24 വരെ വിദേശ രാജ്യങ്ങളില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍നിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ് ഇത്തരത്തിൽ ഐസൊലേഷനിൽ കഴിയേണ്ടത്. അതേസമയം പോത്തൻകോട് നിയന്ത്രണങ്ങളുടെ ഭാഗമായി ജനജീവിതം സ്തംഭിപ്പിക്കരുതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.