Wednesday 08 April 2020




കൊറോണ വൈറസ്: സംസ്ഥാനത്ത് 1999 പേർ നിരീക്ഷണത്തിൽ, വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി

By Sooraj Surendran .03 Feb, 2020

imran-azhar

 

 

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി സുനില്‍ കുമാര്‍. വൈറസ് ബാധയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനും വര്‍ഗീയ പ്രചാരണം നടത്താനും ഏത് വ്യക്തി ശ്രമിച്ചാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1999 ആയി. വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തിയ പെരിഞ്ഞനം സ്വദേശിനി ഷാജിത ജമാല്‍, എസ്.എന്‍ പുരം സ്വദേശിനി ഷംല എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ വൈറസ് ബാധ സ്ഥിരീകരിക്കാൻ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കേണ്ട, സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.