Sunday 07 June 2020




കോവിഡ് 19: ആരോഗ്യപ്രവർത്തകർക്ക് സൗജന്യ യാത്ര ഒരുക്കി ഊ​ബ​ർ

By Sooraj Surendran .04 Apr, 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് എന്ന മഹാമാരി ലോകത്ത് നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. വൈറസ് ബാധയെ ചെറുക്കാനും, പ്രതിരോധിക്കാനും വളരെ മികച്ച പ്രവർത്തനങ്ങളാണ് ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും നടപ്പിലാക്കുന്നത്. കൊറോണയെ നേരിടാൻ ഇന്ത്യ പ്രയോഗിക്കുന്ന തന്ത്രങ്ങൾ ഇന്ന് പല രാജ്യങ്ങളും മാതൃകയാക്കുകയാണ്. കൊറോണയുടെ വ്യാപനം ലോകത്ത് ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലും സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ ഈ മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് സഹായഹസ്തവുമായി ഊബർ രംഗത്ത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ആരോഗ്യപ്രവർത്തകരുടെയും വീട്ടിൽ നിന്നും ആശുപത്രിയിലേക്കും, ആശുപത്രിയിൽ നിന്നും വീട്ടിലേക്കുമുള്ള യാത്ര സൗജന്യമായി ഒരുക്കുമെന്ന് ഊബർ അറിയിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടമായി ഡൽഹി, നോയ്ഡ, ഗാസിയാബാദ്, കാണ്‍പുർ, ലക്നോ, പ്രയാഗ് രാജ്, പാറ്റ്ന എന്നിവിടങ്ങളിലാണ് സൗജന്യ യാത്ര ഊബർ ഒരുക്കുന്നത്.