Tuesday 02 June 2020




'മഹാമാരിയിൽ വിറങ്ങലിച്ച് ലോകം'; മ​ര​ണ സം​ഖ്യ 82,000 കടന്നു

By Sooraj Surendran.08 Apr, 2020

imran-azhar

 

 

ലോകത്തെ നാം ഇന്നുവരെ കാണാത്തൊരു കറുത്ത അധ്യയത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ് കൊറോണ വൈറസ് എന്ന മഹാമാരി. നിലവിൽ ലഭ്യമാകുന്ന റിപ്പോർട്ടുകളനുസരിച്ച് ആഗോളതലത്തിൽ മരണസംഖ്യ 82,000 കടന്നിരിക്കുകയാണ്. ലോകവ്യാപകമായി 1,431,689 കൊറോണ പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയാണ് മരണനിരക്കിൽ ഒന്നാം സ്ഥാനത്ത് 17,127 പേർക്കാണ് ഇവിടെ കൊറോണ മൂലം ജീവൻ നഷ്ടമായത്. സ്‌പെയിനിൽ 17,127 പേരുടെ ജീവനാണ് കൊറോണ കവർന്നത്. യുഎസിൽ 12,854 പേരും, ഫ്രാൻസിൽ 10,328 പേരുമാണ് ഇതുവരെ മരിച്ചത്.

 

ലോകത്ത് ഏറ്റവുമധികം കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ് 400,412 പേർക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചത്. 365,884 ഇതിൽ 365,884 പേർ നിലവിൽ ചികിത്സയിലാണ്. 43,208 പേർക്ക് രോഗം പൂർണമായും ഭേദമായി. അതേസമയം 7,069 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിലും കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ബ്രിട്ടനിൽ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 786 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,845 പേരാണ് അമേരിക്കയിൽ മരിച്ചത്.