Tuesday 02 June 2020




കോവിഡ് 19: സ്‌പെയിനിൽ മരണം 2,182 ആ​യി, ഇന്ന് മരണം 410; ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ന് മ​രി​ച്ച​ത് 659 ​പേർ

By Sooraj Surendran.23 Mar, 2020

imran-azhar

 

 

മാഡ്രിഡ്: ലോകത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തി കോവിഡ് 19. കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകത്താകെ മരിച്ചവരുടെ എണ്ണം 15,297 കടന്നു. സ്‌പെയിനിൽ മാത്രം മരണം 2,182 ആയി. ഇന്ന് സ്‌പെയിനിൽ രോഗബാധയെ തുടർന്ന് മരിച്ചത് 410 പേരാണ്. ഇറ്റലിക്കും, ചൈനക്കും ശേഷം ഏറ്റവും കൂടുതൽ കൊറോണ മരണം സംഭവിച്ചത് സ്പെയിനിലാണ്. അതേസമയം ലോകത്താകെ ഒരുലക്ഷം ആളുകൾ രോഗത്തിൽ നിന്നും പൂർണമായും മുക്തി നേടി. ഇറാനിലും മരണനിരക്ക് ക്രമാതീതമായി ഉയരുന്നു. വൈറസ് ബാധയെ തുടർന്ന് ഇറാനിൽ അകെ മരണം 1,812 ആയി. ഇന്ന് മാത്രം മരിച്ചത് 127 പേരാണ്. അമേരിക്കയിൽ മരണംസംഖ്യ 458 ആയി. ഇന്നലെ മാത്രം ഇറ്റലിയിൽ വൈറസ് ബാധമൂലം മരിച്ചത് 651 പേരാണ്. ആകെ മരണസംഖ്യ 5476 ആയി. 7024 പേർ സുഖം പ്രാപിച്ചു. 3957 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.