By online desk .02 Apr, 2020
ദുബായ് : യുഎഇയില്‍ 150 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതോടെ രാജ്യത്ത് 814 പേര്‍ക്കാണ് നിലവില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര് കൂടി മരിച്ചതായും അധികൃതര്‍ അറിയിച്ചു.62 വയസുള്ള ഏഷ്യന്‍ സ്വാദേശിയും 78 വയസുള്ള ജിസിസി പൗരനുമാണ് മരിച്ചത്. ഇവര്‍ ഹൃദ്രോഗമടക്കം വിവിധ രോഗങ്ങള്‍ക്ക് ചികില്‍സ തേടിയിരുന്നവരാണ്.കൊറോണ വൈറസ് സ്ഥിരീകരിച്ച എട്ട് പേരാണ് യുഎഇയില്‍ ഇതുവരെ മരിച്ചത്.