Tuesday 02 June 2020




കോവിഡ് 19: ഇന്ത്യൻ മാധ്യമപ്രവർത്തകൻ അമേരിക്കയിൽ മരിച്ചു

By Sooraj Surendran.08 Apr, 2020

imran-azhar

 

 

വാഷിംഗ്ടൺ: അമേരിക്കയിൽ കൊറോണ വൈറസ് ബാധ മൂലം ഇന്ത്യൻ--അമേരിക്കൻ മാധ്യമപ്രവർത്തകൻ മരണപ്പെട്ടു. യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ മുൻ മാധ്യമപ്രവർത്തകനായ ബ്രാം കഞ്ചിബോട്‌ലയാണ് (66) ആണ് മരിച്ചത്. ഇന്ത്യയിലെ നിരവധി മാധ്യമ സ്ഥാപനങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1992 ൽ ആണ് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറുന്നത്. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഒമ്പത് ദിവസമായി ചികിത്സയിലായിരുന്നു അദ്ദേഹം. തുടർന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. മെർജർ മാർക്കറ്റ്സ് എന്ന സ്ഥാപനത്തിലായിരുന്നു നിലവിൽ അദ്ദേഹം ജോലി ചെയ്തിരുന്നത്.