Saturday 06 June 2020




അമേരിക്കയിൽ മലയാളി കൊറോണ ബാധിച്ച് മരിച്ചു

By Sooraj Surendran .01 Apr, 2020

imran-azhar

 

 

ന്യൂയോർക്ക്: കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (43)ആണ് മരിച്ചത്.

 

കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് തോമസ് ഡേവിഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

തുടർന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം.