Thursday 02 April 2020




കൊറോണ വൈറസ്: ചൈനയിൽ വുഹാൻ ഉൾപ്പെടെ മൂന്ന് നഗരങ്ങൾ അടച്ചു

By Sooraj Surendran.23 Jan, 2020

imran-azhar

 

 

കൊറോണ വൈറസ് ബാധ തുടരുന്ന സാഹചര്യത്തിൽ ചൈനയിലെ വുഹാൻ നഗരം അധികൃതർ അടച്ചു. പൗരന്മാർ വുഹാൻ നഗരം വിട്ടുപോകരുതെന്നും അധികൃതർ നിർദേശം നൽകി. കൊറോണ വൈറസ് ബാധയെ തുടർന്ന് 17 പേരാണ് ഇതുവരെ മരിച്ചത്. തായ്‌ലാൻഡ്, തായ് വാൻ, സൗത്ത് കൊറിയ, ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വൈറസ് പടർന്നതായാണ് ലഭ്യമാകുന്ന വിവരം. സൗദിയിൽ മലയാളി നഴ്‌സിന് കൊറോണ വൈറസ് പിടിപെട്ടതായി റിപ്പോർട്ടുകളുണ്ട്. ഫിലിപ്പൈൻസ് സ്വദേശിയായ നഴ്‌സിനെ പരിചരിച്ചതിൽ നിന്നാണ് ഇവർക്ക് വൈറസ് ബാധയേറ്റത്. കൊറോണ വൈറസ് ബാധയെ തുടർന്ന് വുഹാനിലെ വിമാന-ട്രെയിൻ സർവീസുകൾ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ താത്കാലികമായി നിർത്തിവെച്ചു. ജ്യാന്തര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ലോകാരോഗ്യ സംഘടന ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. വുഹാൻ നഗരമാണ് വൈറസിന്റെ പ്രവാഹ കേന്ദ്രം.