Friday 29 May 2020




സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊറോണ സ്ഥിരീകരിച്ചു 12 പേർ കാസർകോട്

By online desk .01 Apr, 2020

imran-azhar

 

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമാത്രം 24 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു .കാസർകോട് 12, എറണാകുളം 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ രണ്ടു വീതം, പാലക്കാട് ഒന്ന് എന്നിങ്ങനെയാണു പുതിയ കേസുകൾ.

 

തിരുവനന്തപുരത്തും കോഴിക്കോടും ഓരോ പേർക്കു രോഗം മാറി. 265 പേർക്ക് ആകെ രോഗം സ്ഥിരീകരിച്ചു. 237 പേർ ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 9 പേർ വിദേശത്തു നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

1,64,130 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 1,63,508പര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ബുധനാഴ്ച മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7,965 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 7252 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഏപ്രിൽ ഒന്നിനു ആരംഭിച്ച  സൗജന്യ റേഷന്‍ വിതരണംഏപ്രില്‍ 20 വരെ  തുടരും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അരി സൗജന്യമായി വീടുകളില്‍ എത്തിക്കുകയും . ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് . ഇവരുടെ ക്ഷേമപെന്‍ഷന്‍ തുക ബന്ധപ്പെട്ട ബാങ്കില്‍ സൂക്ഷിക്കും. ക്വാറന്റൈന്‍ കാലം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ വാങ്ങാവുന്നതാണ്.നാലുദിവസത്തിനുള്ളിൽ കാസര്‍കോട് മെഡിക്കല്‍ കോളേജ്‌ കൊറോണ ആശുപത്രിയാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.