Sunday 31 May 2020




കൊറോണ വൈറസ് പരിശോധന കിറ്റുകള്‍ ഫലം ചെയ്യില്ലെന്ന് ശാസ്ത്രജ്ഞര്‍

By ONLINE DESK.07 Apr, 2020

imran-azhar

 

 

ലണ്ടന്‍ : കൊറോണ വൈറസ് ബാധ പരിശോധിക്കാന്‍ വാങ്ങിയ 17.5 ദശലക്ഷം കിറ്റുകള്‍ പ്രതീക്ഷിച്ച ഫലം ചെയ്യില്ലെന്ന് ശാസ്ത്രജ്ഞര്‍. ബ്രിട്ടനില്‍ കോവിഡ് 19 പടരവെ അടിയന്തരമായി പരിശോധന നടത്താന്‍ പ്രധാനമന്ത്രി ബൊറീസ് ജോണ്‍സന്റെ നിര്‍ദ്ദേശ പ്രകാരം വാങ്ങിയതാണ് ഇവ.

 

കോവിഡ് രോഗം ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ ജനങ്ങള്‍ക്ക് തന്നെ പരിശോധിച്ച് ഉറപ്പാക്കാന്‍ ഗര്‍ഭപരിശോധന മാതൃകയിലുളള കിറ്റാണിത്. എന്നാല്‍ പരിശോധന ഫലം ഉദ്ദേശിച്ച പോലെ ശരിയല്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. അതേസമയം ഇപ്പോഴുളള ഒരു പരിശോധനയും പൂര്‍ണമായും ശരിയാണെന്ന് പറയാനാവില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

 

ചില കിറ്റുകള്‍ 90 ശതമാനം കൃത്യതയുളള ഫലം നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും അത് ശരിയല്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ആശുപത്രികളില്‍ കഴിയുന്ന കടുത്ത രോഗലക്ഷണമുളളവരില്‍ മാത്രമാണ് കിറ്റ് ശരിയായ ഫലം നല്‍കുന്നത്.