Tuesday 02 June 2020




മ​ഹാ​മാ​രി​യെ പി​ടി​ച്ചു​കെ​ട്ടാ​ൻ യുഎസിൽ ട്രംപ് ര​ണ്ട് ട്രി​ല്യ​ൺ ഡോ​ള​റി​ന്‍റെ ഉ​ത്തേ​ജ​ക പാ​ക്കേ​ജ് പ്രഖ്യാപിച്ചു

By Sooraj Surendran.27 Mar, 2020

imran-azhar

 

 

വാഷിംഗ്ടൺ: ലോകം മുഴുവൻ കാർന്നുതിന്നുകയാണ് കൊറോണ വൈറസ് (കോവിഡ് 19) എന്ന മഹാമാരി. കൊറോണ വൈറസ് ബാധ സൃഷ്ടിച്ച പ്രത്യാഘാതം പല ലോക രാജ്യങ്ങളെയും വളരെ രൂക്ഷമായാണ് ബാധിച്ചത്. ചൈന, ഇറ്റലി, സ്പെയിൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ കൊറോണയിൽ നിന്നും രക്ഷ നേടാൻ അഹോരാത്രം കഷ്ടപ്പെടുകയാണ്. കൊറോണയെ തുടർന്ന് അമേരിക്ക നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും, മഹാമാരിയെ പിടിച്ചുകെട്ടാനും അമേരിക്ക ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. രണ്ട് ട്രില്യൺ ടോളറിന്‍റെ ഉത്തേജക പാക്കേജ് ആണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

മൂന്നു മണിക്കൂർ ചർച്ചകൾക്കൊടുവിലാണ് ഡമോക്രറ്റുകളും റിപ്പബ്ലിക്കൻസും പാക്കേജിന് അനുമതി നൽകിയത്. പാക്കേജിന്റെ ഭാഗമായി വാർഷിക വരുമാനം 75,000 ഡോളറിൽ താഴെയുള്ള ഓരോ അമേരിക്കക്കാരനും 1,200 ഡോളറും ഓരോ കുട്ടിയുടെ മാതാപിതാക്കൾക്കും 500 ഡോളറും നൽകും. ബിസിനസ് നഷ്ടപ്പെടുന്ന കമ്പനികൾക്ക് വായ്പയും നികുതിയിളവും ഉറപ്പാക്കും. അമേരിക്കയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിലില്ലായ്മ 3.3 ദശലക്ഷമായി വർധിച്ചു. രാജ്യത്ത് രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്ന സാഹചര്യത്തിൽ ആവശ്യമായ വെന്‍റിലേറ്ററുകൾ നിർമിക്കാൻ ജനറൽ മോട്ടോഴ്‌സിന് (ജിഎം) നിർദേശം നൽകുമെന്നും ട്രംപ് പറഞ്ഞു.