Thursday 02 April 2020




കൊറോണ വൈറസ്: തത്സമയ വിവരങ്ങളറിയാം വെബ്‌സൈറ്റിലൂടെ...

By Sooraj Surendran .31 Jan, 2020

imran-azhar

 

 

കൊറോണ വൈറസിനെ കുറിച്ചുള്ള തത്സമയ വിവരങ്ങളറിയുന്നതിനായി വെബ്‌സൈറ്റ് തയാറാക്കി. അമേരിക്കന്‍ ഗവേഷകർ തയ്യാറാക്കിയ വെബ്‌സൈറ്റിൽ പറയുന്ന വിവരങ്ങളനുസരിച്ച് 9,776 പേരിലാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 187 പേർ വൈറസ് ബാധയിൽ നിന്നും സുഖം പ്രാപിച്ച് വരുന്നതായും വെബ്‌സൈറ്റ് പറയുന്നു. ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളുടെ വിവരങ്ങളും വെബ്‌സൈറ്റിലൂടെ അറിയാൻ സാധിക്കും. നിലവിൽ 213 പേരാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടത്. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളുടെ മാപ്പ് സഹിതമാണ് വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.