Friday 07 August 2020




മാലിന്യം നിക്ഷേപിച്ചവരെ പിടികൂടി പിഴചുമത്തി

By Sarath Surendran.30 Aug, 2018

imran-azhar

 

 

തിരുവനന്തപുരം: നഗരസഭ നന്തന്‍കോട് ഹെല്‍ത്ത്‌സര്‍ക്കിള്‍ പരിധിയില്‍വരുന്ന മന്ത്രി മന്ദിരങ്ങള്‍ക്ക് പുറകുവശം മലമൂത്ര വിസര്‍ജ്ജനം അടങ്ങിയ മാലിന്യം നിക്ഷേപിച്ചയാളെ നഗരസഭ നന്തന്‍കോട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്.മിനുവിന്റെ നേതൃത്വത്തിലുള്ളസ്‌ക്വാഡ് പിടികൂടി 5500രൂപ പിഴചുമത്തുകയുണ്ടായി. ദേവസ്വം ബോര്‍ഡ് ക്ലിഫ് ഹൗസ് പരിസരങ്ങളില്‍ രാത്രി കാലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതായുള്ള നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ രാത്രികാല പട്രോളിംഗ് ആരംഭിച്ചത്.

 
പൊതുനിരത്തിലും, തോടുകളിലും മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടുന്നതിനായി ജനപ്രതിനിധികളുമായും റസിഡന്‍സ് അസോസിയേഷനുകളുടെയും സഹകരണത്തോടെ വിവിധ സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്ന് മേയര്‍ അറിയിച്ചു.