Tuesday 02 June 2020




മാര്‍ക്കറ്റുകളിലെ കച്ചവടപ്പിരിവും വാഹനപാര്‍ക്കിങ് നിരക്കും കുത്തനെ ഉയര്‍ത്താന്‍ നഗരസഭ തീരുമാനം

By Online Desk .24 Jan, 2019

imran-azhar

 

 

തിരുവനന്തപുരം: നഗരത്തിലെ മാര്‍ക്കറ്റുകളിലെ കച്ചവടപ്പിരിവും വാഹനപാര്‍ക്കിങ് നിരക്കും കുത്തനെ ഉയര്‍ത്താന്‍ തീരുമാനം. കരാറുകാരുടെ പോക്കറ്റ് നിറക്കാനുള്ള കോര്‍പറേഷന്‍ തീരുമാനത്തിനെതിരെ ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഭരണകക്ഷി നിന്നുള്‍പ്പെടെ പ്രതിഷേധങ്ങളും ഉയര്‍ന്നു. നവീകരണമോ അടിസ്ഥാന സൗകര്യങ്ങളോ ഒന്നും ഒരുക്കാതെ ഡെപ്യൂട്ടിമേയര്‍ അധ്യക്ഷയായ ധനകാര്യസ്ഥിരം സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിലവിലെ ഫീസ് ഇരട്ടി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

 

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരും. ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി നിരക്ക് പുതുക്കി ലേല നടപടിക്കായി ഇന്നലെ കൗണ്‍സിലില്‍ വിഷയം അവതരിപ്പിച്ചു. തമ്പാനൂര്‍, മ്യൂസിയം, ശ്രീകണ്‌ഠേശ്വരം, പുത്തരിക്കണ്ടം, ഗാന്ധിപാര്‍ക്ക്, വാണയംകുളം, ഉള്ളൂര്‍ എന്നിവിടങ്ങളിലെ പാര്‍ക്കിങ് നിരക്ക് ഉയരും. എയറോബിക് ബിന്‍ സ്ഥാപിക്കേണ്ടതിനാല്‍ മണക്കാട് പാര്‍ക്കിങ് ഏര്യയെ ലേല നടപടികളില്‍ നിന്നൊഴിവാക്കി. ഓട്ടോറിക്ഷാഡ്രൈവര്‍മാരടക്കം സാധാരണക്കാരെ ബാധിക്കുന്ന നിരക്കു വര്‍ധനവിനെതിരെ ഭരണകക്ഷി അംഗങ്ങളും രംഗത്തുവന്നു. പാര്‍ക്കിങ് ഏര്യ ഏറ്റെടുക്കുന്നതിലെ ലേലനടപടി കള്‍ പലപ്പോഴും സുതാര്യമല്ലെന്നും ബാഹ്യഇടപെടലുകള്‍ നടക്കുന്നുണ്ടെന്നും ഇടതു പ്രതിനിധി ആര്‍.പി. ശിവജി തുറന്നടിച്ചു.

 

നിരക്കു വര്‍ധന ഇങ്ങനെ: 
വാഹനം, നിലവിലെനിരക്ക്, പുതിയ നിരക്ക് എന്ന ക്രമത്തില്‍ 
1)ബസ് 30രൂപ 50 രൂപ 
2) മിനിബസ്, ടെംമ്പോ, മിനിലോറി 20, 25 
3) ഓട്ടോ റിക്ഷ 5രൂപ, 7രൂപ 
4) ജിപ്പ് കാര്‍ 8 രൂപ, 10 രൂപ 
5) മോട്ടോര്‍ ഘടിപ്പിച്ച ഇരുചക്രവാഹനം 3രൂപ , 5രൂപ 
6) ലോറി 25രൂപ, 40 രൂപ 
7) നീളം കൂടിയ കാറുകള്‍ (ആയിരം സിസിക്ക് മുകളില്‍) 10, 12 രൂപ

 

നിലവില്‍ പുതുക്കിയ നിരക്ക് 
കോഴി,തറാവ് ഒന്നിന് ഒരു രൂപ 2രൂപ 
തലച്ചുമട് നിലവിലെ നിരക്ക് 5 7 
സൈക്കിള്‍ ലോഡ് 6 8 
കൈവണ്ടി ലോഡ് ഒന്നിന് 10 12 
കാളവണ്ടി ലോഡ് ഒന്നിന് 20 25 
ട്രയിലര്‍,ട്രാക്ടര്‍,ഓട്ടോ 20 30 
മിനി ലോറി 40 50 
ഇരുചക്രവാഹനം 8 10