Sunday 22 September 2019




മാലിന്യം വലിച്ചെറിയുന്നവര്‍ ജാഗ്രതൈ, നിങ്ങള്‍ നിരീക്ഷണത്തിലാണ്

By Online Desk.27 Nov, 2018

imran-azhar

 

 

തിരുവനന്തപുരം: നഗരസഭയുടെ കമ്മ്യൂണിറ്റി ലെവല്‍ðമാലിന്യ പരിപാലന സംവിധാനങ്ങളുടെ സ്ഥാനവും അവിടെ ലഭ്യമാകുന്ന സേവനങ്ങളും ഉള്‍പ്പെടുത്തി മൊബൈല്‍ðആപ്പ് തയ്യാറാക്കുന്നു. മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്തിയാല്‍ðഅതിന്റെ ഫോട്ടോ എടുത്ത് നഗരസഭയ്ക്ക് വിവരം കൈമാറുന്നതിനുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ആപ്പിന്റെ ഭാഗമായുണ്ട്. ഇത്തരത്തില്‍ðലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ðകുറ്റക്കാര്‍ക്ക് നോട്ടീസ് തയ്യാറാക്കുന്നതിനുള്ള സംവിധാനവും ഇതിലുണ്ട്.

 

നഗരസഭ കൗണ്‍സില്‍ അംഗീകരിച്ച് സര്‍ക്കാരിന്റെ അനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള ബൈലോ പ്രയോഗത്തില്‍ðവന്നുകഴിഞ്ഞാല്‍ കുറ്റക്കാരില്‍ðനിന്ന് ഈടാക്കുന്ന പിഴയുടെ നിശ്ചിത ശതമാനം വിവരം നല്‍കിയ ആള്‍ക്ക് നല്‍കുന്നതിനുള്ള സൗകര്യവും ആപ്പില്‍ðഒരുക്കിയിട്ടുണ്ട്. അജൈവമാലിന്യ ശേഖരണ കലണ്ടര്‍ ഇതില്‍ðലഭ്യമാകും. മൊബൈല്‍ðആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് കലണ്ടര്‍ പ്രകാരമുള്ള അജൈവമാലിന്യ ശേഖരണം ദിവസങ്ങള്‍ക്ക് മൂന്ന് ദിവസം മുമ്പായി അലേര്‍ട്ട് ലഭിക്കും. ഇതുകൂടാതെ നഗരസഭ നടത്തുന്ന സ്‌പെഷ്യല്‍ðകളക്ഷന്‍ സംബന്ധിച്ച വിവരങ്ങളും ഇതിലൂടെ ലഭ്യമാകും. നഗരപരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഫഌറ്റ് റസിഡന്‍സ് അസോസിയേഷനുകളുടെ രജിസ്‌ട്രേഷനും സ്മാര്‍ട്ട് ട്രിവാന്‍ഡ്രത്തില്‍ð ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

നഗരസഭയില്‍ð രജിസ്‌ട്രേഷന്‍ ഫീസടച്ച് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് ഈ ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്യുന്നതിന് സാധിക്കും. ഇത്തരത്തില്‍ð രജിസ്റ്റര്‍ ചെയ്യപ്പെടുന്ന അസോസിയേഷനുകള്‍ക്ക് നഗരസഭയില്‍ നിന്നുള്ള അറിയിപ്പുകള്‍ ഈ മൊബൈല്‍ðആപ്പിലൂടെ ലഭ്യമാക്കും. ഭാവിയില്‍ നഗരസഭയുടെ വിവിധ സേവനങ്ങള്‍ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ðആപ്പിന്റെ ഭാഗമാക്കും. ഡിസംബര്‍ ആദ്യവാരം ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ðആപ്പ് ലഭ്യമാകും. ട്രാവന്‍ സോഫ്റ്റ് എന്ന സ്റ്റാര്‍ട്ട് അപ്പ് സംരഭമാണ് നഗരസഭയ്ക്കുവേണ്ടി ഈ മൊബൈല്‍ð ആപ്പ് സൗജന്യമായി തയ്യാറാക്കി നല്‍കിയത്.