Friday 30 July 2021




മഴക്കാല പൂർവ ശുചീകരണം 27 മുതൽ

By Sooraj Surendran .27 Apr, 2019

imran-azhar

 

 

തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണം 27 മുതൽ മേയ് 15 വരെ നടത്താൻ തീരുമാനം. 29 മുതൽ 30 വരെ ശുചിത്വ ആരോഗ്യ സമിതികൾ ചേരും. ശുചീകരണത്തിന് ഭാഗമായി ഇന്ന് മേയറുടെ അധ്യക്ഷതയിൽ ആരോഗ്യ വകുപ്പ് അധികൃതരുടെയും കോർപ്പറേഷൻ ജീവനക്കാരുടെയും യോഗം നടക്കും. മേയ് ഒന്ന് മുതൽ 7 വരെ ഓട ശുചീകരണം ആരംഭിക്കും. എട്ട് മുതൽ മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്ന സ്ഥലങ്ങൾ കണ്ടുപിടിക്കും. 11 മുതൽ ഡ്രൈഡേക്കുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. 15ന് സർക്കാർ വിദ്യാലയങ്ങൾ, അങ്കണവാടികൾ, നഗരസഭാ നഴ്‌സറികൾ എന്നിവയുടെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും.