Tuesday 19 March 2019


എം​പി ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ ക്രമക്കേട്: സ്‌മൃതി ഇറാനിക്കെതിരെ കോൺഗ്രസ്

By Sooraj Surendran.14 Mar, 2019

imran-azhar

 

 

ന്യൂ ഡൽഹി: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാലയാണ് സ്‌മൃതി ഇറാനിക്കെതിരെ ആഴിമതി ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. എംപി ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് നടത്തിയെന്നാണ് സ്‌മൃതി ഇറാനിക്കെതിരെയുള്ള ആരോപണം. അഴിമതി കണ്ടുപിടിച്ചിരിക്കുന്നു സാഹചര്യത്തിൽ സ്‌മൃതി ഇറാനിക്കെതിരെ അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും സുർജേവാല ആവശ്യപ്പെട്ടു. എംപി ഫണ്ടിൽനിന്ന് ടെണ്ടർ നൽകാതെ ആറുകോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകിയെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നും സുർജേവാല പറഞ്ഞു.