Friday 14 August 2020




കൊച്ചിയിൽ അറസ്റ്റിലായ കഞ്ചാവ് പ്രതിക്ക് കോവിഡ്; സ്റ്റേഷനിലുള്ളവരെ നിരീക്ഷണത്തിലാക്കും

By Web Desk.13 Jul, 2020

imran-azhar

 

 

കൊച്ചി: കൊച്ചിയിൽ പോലീസ് പിടികൂടിയ കഞ്ചാവ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചി ചേരാനല്ലൂര്‍ പോലീസ് പിടികൂടിയ പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ സ്റ്റേഷനിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന മുഴുവൻ പോലീസുകാരോടും ക്വാറന്റീനിൽ പോകാൻ നിർദേശം നൽകി. 9-ാം തീയതിയാണ് പ്രതി അറസ്റ്റിലാകുന്നത് തുടർന്ന് പിറ്റേ ദിവസം കോവിഡ് പരിശോധനയും നടത്തിയിരുന്നു. ഫലം വന്നതോടെയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. എസ്‌ഐ ഉൾപ്പെടെ 19 പോലീസുകാരാണ് നിലവിൽ ക്വാറന്റീനിലുള്ളത്. മറ്റ് സ്റ്റേഷനുകളിൽ നിന്നും പോലീസെത്തിയാണ് നിലവിൽ ചേരാനല്ലൂര്‍ സ്റ്റേഷനിലെ പ്രവർത്തനങ്ങൾ നടക്കുന്നത്. എറണാകുളം ജില്ലയിൽ 505 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 206 പേർ രോഗമുക്തി നേടുകയും, 3 പേർ മരണപ്പെടുകയും ചെയ്തു.