Tuesday 02 June 2020




ബ്രിട്ടന്റെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹിൻകോക്കിനും കൊവിഡ് 19

By Online Desk .28 Mar, 2020

imran-azhar

 


ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോൺസണ് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ ബ്രിട്ടന്റെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹിൻകോക്കിനും രോഗബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇന്നലെയാണ് ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസണ് രോഗം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രിയുമായും ഹെൽത്ത് സെക്രട്ടറിയുമായും നിരവധി പേർ ദിവസവും സമ്പർക്കത്തിലേർപ്പെട്ടിരുന്നു. ഇതോടെ ബ്രിട്ടനിലെ ഭരണനേതൃത്വം ആശങ്കയിലാണ്.

 


വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് , ചാൻസലർ ഋഷി സുനാക് തുടങ്ങിയ സീനിയർ കാബിനറ്റ് മന്ത്രിമാർ പ്രധാനമന്ത്രിയുമായി ചർച്ചകളിലേർപ്പെടുകയും മണിക്കൂറുകളോളം അടുത്തിടപഴകുകയും ചെയ്തിരുന്നു. ഇവർക്കാർക്കും ഇപ്പോൾ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ഇവരെ പരിശോധനകൾക്ക് വിധേയരാക്കും. മറ്റുള്ളവരുമായി പരമാവധി സമ്പർക്കം ഒഴിവാക്കാനും ഇവർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബോറിസ് ജോൺസൺന്റെ ഭാര്യ കാരി സിമൺഡ്‌സ് ഗർഭിണിയാണ്. ഇവരെ ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയിരിക്കുകയാണ്.