Saturday 06 June 2020




കോവിഡ് 19: ബ്രിട്ടനില്‍ സ്ഥിതി രൂക്ഷം

By online desk .05 Apr, 2020

imran-azhar

 

ലണ്ടന്‍ : കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതു മൂലം പരിശോധന ഉപകരണങ്ങളും സുരക്ഷ സംവിധാനങ്ങളും വേണ്ടത്രയില്ലാതെ വലയുകയാണ് ബ്രിട്ടനിലെ ഡോക്ടര്‍മാര്‍.

 

ഒഴിഞ്ഞ പ്ലാസ്റ്റിക് കവറുകൊണ്ട് മുഖവും ശരീരവും മൂടിയാണ് രോഗികളെ പരിചരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. അര്‍ബുദ പരിശോധന പോലും നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യമാണുളളത്. മരുന്നുകളുടെ ലഭ്യതയില്‍ കുറവുണ്ട്.

 

ആശുപത്രികളില്‍ രോഗികള്‍ നിറഞ്ഞുകവിഞ്ഞു. കോവിഡ് 19ന് മാത്രമേ ചികിത്സയുളളൂ എന്നതാണ് സ്ഥിതി. തീവ്ര പരിചരണ വിഭാഗങ്ങള്‍ കോവിഡ് 19 രോഗികള്‍ക്ക് മാത്രമായ സ്ഥിതിയാണ്. ആവശ്യത്തിന് അനുസരിച്ച് വെന്റിലേറ്ററുകള്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ഈ നിലയില്‍ പോയാല്‍ ഏപ്രില്‍ മദ്ധ്യമാകുമ്പോഴേക്കും ബ്രിട്ടനിലെ സ്ഥിതി പ്രവചിക്കാനാവുന്നതിലും അപ്പുറമായിരിക്കുമെന്നാണ് ഡോക്ടര്‍മാരുടെ ആശങ്ക.42,479 കോവിഡ് കേസുകളാണ് ഇതുവരെ ബ്രിട്ടനില്‍ സ്ഥിരീകരിച്ചത്. 4320 പേരാണ് മരിച്ചത്.രോഗികള്‍ ഏറിയതോടെ 13 മണിക്കൂര്‍ വരെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രികളില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നത്.

രോഗികളുമായി കൂടുതല്‍ ഇടപഴകുന്ന നഴ്‌സുമാര്‍ക്ക് വെറസ് ബാധയേല്‍ക്കാനുള്ള സാദ്ധ്യത വളരെയേറെയാണ്. മതിയായ സുരക്ഷാ സംവിധാനമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നെന്ന പരാതികളെ തുടര്‍ന്ന് സൈന്യത്തിന്റെ സഹായത്തോടെ സുരക്ഷാ കിറ്റുകള്‍ വേഗം എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട.്അതേസമയം ലഭ്യമായ മാസ്‌കുകള്‍ കാലാവധി കഴിഞ്ഞതാണെന്നും പരാതിയുണ്ട്.

രോഗികളുടെ ബന്ധുക്കള്‍ക്ക് ആശുപത്രികളില്‍