Saturday 26 September 2020




കൊല്ലത്ത് ആറു പേർ കൂടി കോവിഡ് പോസിറ്റീവ്

By online desk .18 May, 2020

imran-azhar

 

കൊല്ലം: ജില്ലയിൽ ആറു പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് 16 ന് എത്തിയ IX 538 നമ്പർ അബുദാബി തിരുവനന്തപുരം ഫ്ലൈറ്റിലെ യാത്രക്കാരായ തൃക്കരുവ അഷ്ടമുടി സ്വദേശി (30) ചന്ദനത്തോപ്പ് കുഴിയം സൗത്ത് സ്വദേശി (40) ചിറക്കര പുത്തൻകളം സ്വദേശി (42 )) എന്നിവരെ രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് ൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. മേൽ പറഞ്ഞ മൂന്ന് പേർ പാരിപ്പള്ളി MCH ലുംമറ്റ് മൂന്ന് പേരിൽ രണ്ട് പേർ തിരുവനന്തപുരത്തും ചികിത്സയിലാണെന്ന് അറിയുന്നുഒരാളുടെ വിവരം ശേഖരിച്ചു വരുന്നു

 


ഇന്നലെ സാമ്പിൾ പരിശോധനാ ഫലം പോസിറ്റീവായി സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ നിലവിൽ അഞ്ചു പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. ഇരുപതു പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇന്നലെ പ്രവേശിച്ച 2 പേർ ഉൾപ്പെടെ നിലവിൽ 6 പേർ ആശുപത്രി നിരീക്ഷണത്തിലുണ്ട്. 2 പേർ ഡിസ്ചാർജ് ആയി. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്ടാക്ടുകൾ 1032 ഉം സെക്കൻററി കോണ്ടാക്റ്റുകൾ 794 ഉം ആണ്.

 

പ്രവാസികളുടെ തിരിച്ചു വരവോടെ കൂടുതൽ കോവിഡ് കേസുകൾ പുതിയതായി റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയോടെ മുന്നോട്ടു പോകാൻ കഴിയണം. കോവിഡിനെതിരെയുള്ള യുദ്ധത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണം. സാമൂഹിക അകലം പാലിക്കണം. മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുന്ന ശീലം തുടരണം. അത്യാവശ്യത്തിനല്ലാതെ ഒരു യാത്രയും നടത്തരുത്. സമൂഹ വ്യാപനം തടയാൻ ജാഗ്രതയും അച്ചടക്കവും സ്വയം നിയന്ത്രണവും നമുക്കുണ്ടാകണമെന്നും ജില്ലാ കലക്ടർ ബി അബ്ദുൽ നാസർ പറഞ്ഞു.


കോവിഡ് 19 സ്ഥിതിവിവരം.

വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ച 2709 സാമ്പിളുകളില്‍ 62 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതില്‍ 2607 എണ്ണം നെഗറ്റീവാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ ശ്രീലത അറിയിച്ചു.