Sunday 07 June 2020




കോവിഡ് 19: ഇന്ത്യയിലെ മുന്‍നിര കായികതാരങ്ങളുമായി പ്രധാനമന്ത്രി ചർച്ച നടത്തി

By Sooraj Surendran .03 Apr, 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ 49 മുൻനിര കായികതാരങ്ങളുമായി ചർച്ച നടത്തി. ക്രിക്കറ്റ് താരങ്ങളായ സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, വീരേന്ദര്‍ സെവാഗ്, എം.എസ് ധോനി, രോഹിത് ശര്‍മ, സഹീര്‍ ഖാന്‍, യുവ്‌രാജ് സിങ്, കെ.എല്‍. രാഹുല്‍, ഒളിമ്പ്യന്‍ പി.വി സിന്ധു, ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, വിശ്വനാഥന്‍ ആനന്ദ്, ഹിമ ദാസ്, ബോക്‌സിങ് താരം മേരി കോം, അമിത് പംഘല്‍, ഗുസ്തി താരം വിനേഷ് ഫോഗട്ട്, ഷൂട്ടിങ് താരം മനു ഭാകര്‍ തുടങ്ങിയവരും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവും ചർച്ചയിൽ പങ്കെടുത്തു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ കായികതാരങ്ങളുടെ പിന്തുണ തേടുന്നതിന് വേണ്ടിയാണ് ചർച്ച നടത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങളോട് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കണമെന്ന തരത്തിലുള്ള സന്ദേശങ്ങൾ പങ്കുവെയ്ക്കണമെന്നും കായികതാരങ്ങളോട് മോദി ആവശ്യപ്പെട്ടു.