Friday 05 June 2020




റാപ്പിഡ് ടെസ്റ്റ് ശനിയാഴ്ച തുടങ്ങും; ആദ്യ ഘട്ടത്തില്‍ 1000 കിറ്റുകള്‍

By online desk .04 Apr, 2020

imran-azhar

 

 

തിരുവനന്തപുരം: കോവിഡ് 19 രോഗബാധ വേഗത്തില്‍ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ആര്‍റ്റി പിസിആര്‍ കിറ്റിന്റെ ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തി. 1000 കിറ്റുകളാണ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് കിറ്റുകള്‍ കൈമാറി. റാപ്പിഡ് കിറ്റുപയോഗിക്കുന്നതു വഴി കോവിഡ് 19 പരിശോധനാഫലം രണ്ടര മണിക്കൂറിനുള്ളില്‍ ലഭിക്കും. നിലവില്‍ ആറ് മുതല്‍ ഏഴു മണിക്കൂറാണ് പരിശോധനാ ഫലം ലഭിക്കാനെടുക്കുന്നത്. ഫലം വേഗം ലഭ്യമാകുന്നത് സാമൂഹ്യ വ്യാപനം കണ്ടെത്തുന്നതിന് സഹായകമാകും. ഡോ. ശശിതരൂര്‍ എം.പിയുടെ ഫണ്ടില്‍ നിന്ന് 57 ലക്ഷം രൂപ ചെലവഴിച്ചാണ് കിറ്റുകള്‍ വാങ്ങിയത്. 2000 കിറ്റുകള്‍ ഞായറാഴ്ചയെത്തും. ഐ.സി.എം.ആര്‍ അംഗീകാരം ലഭിച്ച പൂനയിലെ മൈ ലാബാണ് കിറ്റുകള്‍ തയ്യാറാക്കിയത്. ഡി.എം.ഒ ഡോ. പ്രീത സന്നിഹിതയായിരുന്നു.