Sunday 31 May 2020




കോവിഡ് 19: സ്‌പെയിനിൽ മരണം 10,000 കടന്നു, 24 മണിക്കൂറിനുള്ളില്‍ 950 മരണങ്ങൾ

By Sooraj Surendran .02 Apr, 2020

imran-azhar

 

 

മാഡ്രിഡ്: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സ്‌പെയിനിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ സ്‌പെയിനിൽ 950 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഒരു ദിവസം ഏറ്റവും കൂടുതൽ ആളുകൾ മരിച്ച ഏക രാജ്യമായി മാറുകയാണ് സ്‌പെയിനിൽ. സ്‌പെയിനിൽ ആകെ മരിച്ചവരുടെ എണ്ണം 10,003 ആയി. രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 1,10,238 ആയി ഉയർന്നു. ഇറ്റലിയിലെയും, അമേരിക്കയിലെയും സ്ഥിതിയും വ്യത്യസ്തമല്ല. അമേരിക്കയിൽ 215,357ലധികം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മരണസംഖ്യ 5,113 കടന്നു. 4,035 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇറ്റലിയിൽ ആകെ രോഗം സ്ഥിരീകരിച്ചത് 110,574ലധികം പേർക്കാണ്. 13,155പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. 80,572 പേർ ചികിത്സയിലാണ്, ഇതിൽ 4,035 പേരുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാൻ സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ്.