Friday 14 August 2020




ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു; യുഎസിൽ രോഗബാധിതരുടെ എണ്ണം 26.75 ലക്ഷം കവിഞ്ഞു

By Sooraj Surendran.30 Jun, 2020

imran-azhar

 

 

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ദിനംപ്രതി വൻ വർധന. ഒടുവിലത്തെ റിപ്പോർട്ടുകളനുസരിച്ച് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.03 കോടി പിന്നിട്ടു. 56.45 ലക്ഷം പേര്‍ രോഗമുക്തി നേടിയപ്പോൾ, 5,07000 പേർക്കാണ് ജീവൻ നഷ്ടമായത്. അമേരിക്കയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 2,681,811 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിരിക്കുന്നത്. 128,783 പേർക്ക് ജീവൻ നഷ്ടമായപ്പോൾ, 1,117,177 പേർ രോഗമുക്തി നേടി. ബ്രസീൽ 1,370,488, റഷ്യ 641,156, ഇന്ത്യ 567,536, യുകെ 311,965, സ്പെയിൻ 296,050 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്കുകൾ.

 

കോവിഡ് മരണം വിവിധ രാജ്യങ്ങളിലെ കണക്കുകൾ:

 

ബ്രസീൽ 58,385, റഷ്യ 9,166, ഇന്ത്യ 16,904, യുകെ 43,575, സ്പെയിൻ 28,346, ഇറ്റലി 34,744. അതേസമയം കോവിഡിനെ ലോകത്ത് നിന്നുതന്നെ തുടച്ച് നീക്കാൻ ഇനിയും മാസങ്ങളെടുക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തൽ. ഇതിലും വലിയ വിപത്തുകൾ ഇനി വരാനിരിക്കുന്നതേയുള്ളുവെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. കോവിഡ് വ്യാപനം അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ നിതാന്ത ജാഗ്രതയിലാണ് ലോകം.