Friday 14 August 2020




ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1 .30 കോടി പിന്നിട്ടു ; മരണം 5,71,817 ആയി

By online desk .13 Jul, 2020

imran-azhar

 

വാഷിങ്ടണ്‍:ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്നു ആകെ വൈറസ് ബാധിതർ 1,30,60,239 ആയി ഉയര്‍ന്നു. 5,71,817 പേരാണ് വൈറസ് ബാധയേറ്റ് ഇതുവരെ മരിച്ചത്. തിങ്കളാഴ്ച മാത്രം ലോകത്ത് രണ്ടു ലക്ഷത്തിലധികം പേർക്കാണ് വിരുദ്ധ ബാധ സ്ഥിരീകരിച്ചത് . കൂടാതെ മൂവായിരത്തോളം ആളുകൾ മരിക്കുകയും ചെയ്തു.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകൾ പ്രകാരം കോവിഡ് രൂക്ഷമായി ബാധിച്ച യു എസ്സിൽ ഇതുവരെ 33,61,042 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് . കൂടാതെ 1,35,582 പേര്‍ യു എസ്സിൽ മരിക്കുകയും ചെയ്തു. അതേസമയം ബ്രസീലിൽ 18,84,967 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് . 72,833 പേര്‍ ഇവിടെ രോഗം ബാധിച്ച് മരിച്ചു. ഈ പട്ടികയിൽ മൂന്നാംസ്ഥാനത്തുള്ള ഇന്ത്യയിൽ ആക്കെ വൈറസ് ബാധിതർ 8,78,254 പേരാണ്. എന്നാൽ മറ്റുരാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയിൽ കോവിഡ് മരണ നിരക്ക് കുറവാണ്. 23,174 പേരാണ് അസുഖത്തെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചത്.

അതേസമയം റഷ്യയിൽ 732,547 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് . പെറുവിൽ 330,123 പേർക്കുംരോഗം ബാധിച്ചു . 317,657 - ചിലി,299,750 - മെക്‌സികോ, 291,691 -യുകെ,287,796 - ദക്ഷിണാഫ്രിക്ക
259,652 - ഇറാന്‍,255,953 - സ്‌പെയിന്‍ . 251,625 - പാകിസ്താന്‍, 243,230 - ഇറ്റലി235,111 - സൗദി അറേബ്യഎങ്ങനെ പോവുന്നു വൈറസ് ബാധിതരുടെ കണക്കുകൾ