Monday 13 July 2020




കോവിഡ് ; തമിഴ് നാട്ടിലെ പ്രമുഖ ഡി എം കെ നേതാവ് ജെ. അന്‍പഴഗന്‍ ഗുരുതരാവസ്ഥയിൽ

By online desk .04 Jun, 2020

imran-azhar

 

ചെന്നൈ: തമിഴ് നാട്ടിലെ പ്രമുഖ ഡി എം കെ നേതാവും എം എൽ എ യുമായ ജെ. അന്‍പഴഗന്‍ കോവിഡ് ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ . വൈറസ് ബാധയെ തുടർന്ന് ക്രോംപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സിക്കുന്നത് മെയ് രണ്ടിനാണ് അറുപത്തിയൊന്നുകാരനായ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് നിലവില്‍ 80 ശതമാനവും വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഇദ്ദേഹം ശ്വസിക്കുന്നതെന്നാണ് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നത് .

 

തമിഴ് നാട്ടിൽ കോവിഡ് ബാധിക്കുന്ന ആദ്യ നിയമസഭാ അംഗമാണ് ഇദ്ദേഹം
ചെപോക്ക്- തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയ ഇദ്ദേഹം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു