Monday 06 December 2021




'എവൈ.4', പുതിയ കോവിഡ് വകഭേദം മധ്യപ്രദേശിൽ; വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച ആറുപേരില്‍ സ്ഥിരീകരിച്ചു

By സൂരജ് സുരേന്ദ്രന്‍.25 Oct, 2021

imran-azhar

 

 

ഭോപ്പാൽ: ആശങ്ക അകലുന്നില്ല. മധ്യപ്രദേശിലെ ഇൻഡോറിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എവൈ.4 സ്ഥിരീകരിച്ചു.

 

വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച ആറുപേരിലാണ് പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്.

 

ആദ്യമായാണ് സംസ്ഥാനത്ത് കോവിഡിന്റെ ഈ വകഭേദം കണ്ടെത്തുന്നതെന്ന് മധ്യപ്രദേശ് ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ബി.എസ്. സത്യ പറഞ്ഞു.

 

പുതിയ വകഭേദം സ്ഥിരീകരിച്ച ആറ് പേരുമായി സമ്പർക്കം പുലർത്തിയ അമ്പതോളം പേരെ പരിശോധനയ്ക്ക് വിധേയരാക്കി.

 

എവൈ.4 വകഭേദം ഉണ്ടാക്കുന്ന തീവ്രത എത്രമാത്രമുണ്ടാകുമെന്ന് വ്യക്തമല്ല.

 

അതേസമയം രോഗം സ്ഥിരീകരിച്ച ആറ് പേരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ബി.എസ്. സത്യ അറിയിച്ചു.