Sunday 31 May 2020




ഒഡീഷയിലെ ആദ്യ കോവിഡ് 19 രോഗി ആശുപത്രി വിട്ടു

By Online Desk .03 Apr, 2020

imran-azhar

 

ഒഡീഷ: ഒഡീഷയിലെ ആദ്യ കോവിഡ് 19 രോഗി രോഗം ഭേദമായി ആശുപത്രി വിട്ടു. 33 വയസുള്ള യുവാവാണ് ആശുപത്രി വിട്ടത്. മാര്‍ച്ച് 12ന് ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയതിന് ശേഷമാണ് ഇയാള്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്. ഭുവനേശ്വറില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ഇയാള്‍ അവസാന കൊറോണ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിടുകയായിരുന്നു. ഇപ്പോള്‍ മൂന്ന് പേരാണ് കോവിഡ് ബാധിതരായി ഒഡീഷയില്‍ ചികിത്സയിലുള്ളതെന്ന് ഒഡീഷ ആരോഗ്യ വകുപ്പ് ട്വീറ്റില്‍ വ്യക്തമാക്കി. കോവിഡ് 19 ലക്ഷണങ്ങള്‍ ഉള്ള ആളുകള്‍ ആശുപത്രികള്‍ സന്ദര്‍ശിക്കരുതെന്നും പകരം 104 ലേക്ക് വിളിച്ചാല്‍ മതിയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.